കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുത്ത നടപടി റദ്ദാക്കി മെഡിക്കല്‍ കോളേജ് ഉത്തരവിറക്കി. ഡി.എം.ഒ യുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ അഞ്ച് പേർക്കെതിരെ യുവതി പരാതി നൽകുകയും ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രിൻസിപ്പൽ ആയിരുന്ന ഇ. വി ഗോപി വിരമിച്ച ദിവസം ഈ അഞ്ചുപേരെയും തിരിച്ചെടുത്തു.
Read more: വ്യാജരേഖ ചമക്കല്‍ കേസ്; കെ.വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
എൻ കെ ആസിയ, ഷൈനി ജോസ്, വി ഷലൂജ, പി ഇ ഷൈമ, പ്രസീദ മനോളി എന്നിവരെയാണ് തിരിച്ചെടുത്തിരുന്നത്. ഇതിനെതിരേ അതിജീവിതയും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടം വിജയം കണ്ടു. തുടർന്നാണ് അഞ്ച് പേരുടെയും സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കിയത്. ജീവനക്കാരെ തിരിച്ചെടുത്തത് ആരോഗ്യവകുപ്പ് അറിയാതെയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് പറഞ്ഞിരുന്നു.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ ശശീന്ദ്രനാണ് ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ശശീന്ദ്രനെ അറസ്റ്റുചെയ്‌തെങ്കിലും ഇയാള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഞ്ച് വനിതാ അറ്റന്‍ര്‍മാര്‍ അതിജീവിതയെ സമീപിച്ചത്. എന്നാല്‍, യുവതി നല്‍കിയ പരാതിയില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് കഴിഞ്ഞദിവസം മെഡി.കോളേജ് പ്രിന്‍സിപ്പള്‍ അഞ്ചുപേരെയും സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം