ഇടുക്കി: മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പ ഇറങ്ങി. പലചരക്ക് കടയ്ക്കുനേരെ പടയപ്പ ആക്രമണം നടത്തി. ചെക്കനാട് എസ്റ്റേറ്റ് സ്വേദേശി പുണ്യവേലിന്റെ കടയ്ക്കു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കടയുടെ വാതിൽ തകർത്തു. 19 -ാം തവണയാണ് പുണ്യവേലിന്റെ കടയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. പടയപ്പയുടെ ആക്രമണം ആദ്യമാണ്.
പ്രദേശവാസികൾ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















