സ്ഥലവില കുറയുമോ?
ഞാൻ നടത്തിയിട്ടുള്ള “പ്രവചനങ്ങളിൽ” ആളുകൾക്ക് വിശ്വസിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് സ്ഥലത്തിന്റെ വില കുറയും എന്നതാണ്.
കേരളം പോലെ ജനസാന്ദ്രത ഉള്ള സ്ഥലത്ത് ജനം കൂടി വരികയും സ്ഥലം കൂടാതിരിക്കുകയും ചെയ്യുന്പോൾ എങ്ങനെ സ്ഥലവില കുറയും എന്നതാണ് ആളുകളുടെ സംശയം.
ഒന്നാമതായി സ്ഥലത്തിന്റെ ആവശ്യം വർഷാവർഷം കുറഞ്ഞു വരികയാണ്. പാടവും പറന്പും കൂടുതലും തരിശിടുകയാണ്. കേരളത്തിൽ എവിടെ നോക്കിയാലും വെറുതെ കിടക്കുന്ന സ്ഥലങ്ങളുണ്ട്. അപ്പോൾ സ്ഥലലഭ്യത ഒരു പ്രശ്നമല്ല.
വീടുകളുടെ ആവശ്യവും കുറഞ്ഞു വരികയാണ്. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് വീടുകൾ വെറുതെ കിടക്കുന്നു, ഫ്ലാറ്റുകളും അതുപോലെ തന്നെ.
ആളുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ജനിക്കുന്ന കുട്ടികളുടെ എണ്ണം ഇപ്പോൾ തന്നെ 1990 കളെ അപേക്ഷിച്ച് ഒരു വർഷം രണ്ടുലക്ഷം എന്ന നിരക്കിൽ കുറവാണ്.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
അഞ്ചു വർഷത്തിനകം വർഷത്തിൽ ഒരു ലക്ഷം വിദ്യാർഥികൾ എങ്കിലും പുറത്തു പോകും,
പത്തു വർഷത്തിനകം അവരുടെ കുടുംബത്തിലെ ആളുകളും പോകാൻ തുടങ്ങും.
ഗ്രാമങ്ങളിലുള്ള ധാരാളം ആളുകൾ നഗരങ്ങളിലെത്തും, ഗ്രാമങ്ങളിൽ ആളൊഴിയും.
വീടുകളിലും ഫ്ളാറ്റുകളിലുമുള്ള ധാരാളം ആളുകൾ റിട്ടയർമെന്റ് ഹോമുകളിലും എത്തും.
പുറത്തേക്ക് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളും മൈഗ്രേറ്റ് ചെയ്യാൻ ശ്രമിക്കുന്ന കുടുംബങ്ങളും അവരുടെ വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കും.
വേറെ ആളുകൾ കൂടിയ വിലക്ക് വാങ്ങും എന്ന ഒറ്റ പ്രതീക്ഷയിലാണ് ഇന്ന് കേരളത്തിൽ ഭൂമിയുടെ വില നിലനിൽക്കുന്നത്.
ആ കാലം കഴിഞ്ഞു. സ്ഥലം വാങ്ങാൻ ആളില്ലാത്ത കാലം വരും. സ്ഥലവില ഇടിയും…
ഇതിന്റെ ഒക്കെ പ്രിവ്യൂ ആണ് ഈ വീഡിയോയിൽ കാണുന്നത്
ഇന്ന് അവിടെ, നാളെ ഇവിടെ
മുരളി തമ്മാരുകുടി
https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2Fthummarukudy%2Fvideos%2F557116659703511%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam