ഭാഗൽപുർ: ബിഹാറിലെ ഭാഗൽപുരിൽ നിർമാണത്തിലിരുന്ന കൂറ്റൻ പാലം തകർന്നുവീണു. പാലത്തിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിനു പിറകെ ഒന്നായി തകർന്നു വീഴുകയായിരുന്നു.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. പാലത്തിന്റെ മധ്യഭാഗമാണ് നദിയിൽ പതിച്ചിരിക്കുന്നത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
1,700 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച പാലമാണ് തകർന്നത്. രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ഗംഗാനദിക്ക് കുറുകെ പണിത പാലമാണിത്. കഴിഞ്ഞ ഏപ്രിലിൽ കൊടുങ്കാറ്റിൽ പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
2015 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിന്റ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam