കൊച്ചി: കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം. ബൈക്ക് യാത്രക്കാരന്റെ കഴുത്തിലാണ് കേബിൾ കുടുങ്ങിയത്. പി.എസ്. പ്രജീഷ് എന്ന യുവാവിനാണ് പരിക്കേറ്റത്.
Read more: ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും
പറവൂർ – വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടമുണ്ടായത്. ലോറിയുടെ പിറകിലൂടെയായിരുന്നു യുവാവ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇതിനിടെ ലോറിയിൽ തട്ടി കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ബൈക്കിൽ നിന്നും പ്രജീഷ് താഴെ വീണു.
പ്രജീഷിന് കഴുത്തിന് പുറമേ കൈയ്ക്കും പരിക്കേറ്റു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam