ബസിൽ വച്ച് തനിക്കുനേരെ നഗ്നതപ്രദർശനം നടത്തിയ യുവാവിനെ മാലയിട്ട് അഭിവാദ്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരി. സവാദിനെ പൂമാലയിട്ട് സ്വീകരിക്കാൻ എന്ത് മഹത്തായ പ്രവൃത്തിയാണ് ചെയ്തതെന്ന് അവർ ചോദിച്ചു. ഒരു മാധ്യമത്തോട് സംസാരിക്കവേ, അദ്ദേഹത്തെ പൂമാലയിട്ട് സ്വീകരിച്ചുവെന്നും തനിക്ക് നേരെ കല്ലെറിഞ്ഞെന്നും അവർ പറഞ്ഞു.
‘വീഡിയോ കണ്ടിട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ പൂമാലയിട്ട് സ്വീകരിക്കാൻ എന്ത് മഹത്തായ പ്രവൃത്തിയാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. കെ.എസ്.ആർ.ടി.സി ബസിന്റെ മറുവശത്ത് ഇരുന്നു സിപ്പ് തുറക്കുകയായിരുന്നു അവന്റെ മഹത്തായ കർമ്മം. ഒരു മാല ലഭിക്കാൻ അവൻ എന്താണ് ചെയ്തത്? അവർക്ക് തോന്നുന്നതെന്തും ചെയ്യണമെന്നും ഒരു സ്ത്രീയും പ്രതികരിക്കരുതെന്നുമാണ് പുരുഷ സംഘടനയുടെ ആവശ്യം.: പരാതിക്കാരി പറഞ്ഞു.
Read more: ഇരുചക്രവാഹനത്തില് 12 വയസ് വരെയുള്ള കുട്ടികളുമായി യാത്ര ചെയ്യാം; പിഴ ചുമത്തില്ലെന്ന് മന്ത്രി
കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നൽകിയത്.
ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിരുന്നു. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam