മലയാളികൾക്കിടയിൽ വലിയൊരു ഫാൻ ബേസുള്ള മലയാളി താരമാണ് അസിൻ തോട്ടുങ്കൽ. 2001 ൽ റിലീസ് ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അരങ്ങേറിയത് എങ്കിലും, ആദ്യ ചിത്രത്തിന്റെ പരാജയത്തിനു ശേഷം അസിന് മലയാളത്തിൽ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. 2003 ൽ തെലുഗു സൂപ്പർ താരം രവി തേജയോടൊപ്പം അമ്മ നന്ന ഓ തമിഴ അമ്മായി എന്ന ചിത്രമാണ് അസിനെന്ന നടിയുടെ ജീവിതത്തിലെ നാഴികക്കല്ലായി മാറിയത്.
2004 ൽ ഓ തമിഴ അമ്മായി എം കുമരൻ S/O മഹാലക്ഷ്മി എന്ന പേരിൽ തമിഴിലേയ്ക്ക് ഡബ്ബ് ചെയ്തപ്പോൾ ജയം രവിയുടെ നായികയും അസിൻ തന്നെയായിരുന്നു. തെലുഗു വേർഷനെക്കാൾ ആരാധകരെ നടിക്ക് നേടിക്കൊടുത്തത് തമിഴിൽ റിലീസ് ചെയ്ത എം കുമരൻ ആയിരുന്നു. 2003 ൽ തന്നെ റിലീസ് ചെയ്ത ശിവമണി എന്ന തെലുഗു ചിത്രം അസിന്, മികച്ച നടിക്കുള്ള സന്തോഷ് ഫിലിം മാഗസിൻ അവാർഡ് നേടിക്കൊടുത്തു.
2005 ൽ റിലീസ് ചെയ്ത ഗജിനി മെഗാഹിറ്റ് ആയതോടെ അസിൻ തമിഴിലെ ഭാഗ്യനായികമാരിൽ ഒരാളായി അറിയപ്പെടാൻ തുടങ്ങി.ഗജിനിയിലെ അഭിനയത്തി ന് തമിഴ് ഫിലിം ഫെയർ അവാർഡും നടിക്ക് ലഭിച്ചു. വിജയ്, അജിത്, വിക്രം, ഉലകനായകൻ കമലഹാസൻ എന്നിവർക്കൊപ്പമെല്ലാം വിജയചരിത്രങ്ങൾ കുറിച്ച അസിൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറുകയും ചെയ്തു.
വിജയുടെ ശിവകാശി, അന്നവരം എന്ന പേരിൽ തെലുഗിലേയ്ക്ക് റീമേക് ചെയ്തപ്പോൾ നായിക അസിൻ തന്നെയായിരുന്നു. കമൽ ഹസ്സൻ പത്ത് വേഷങ്ങളിൽ അഭിനയിച്ച ദശാവതാരത്തിൽ ഡബിൾ റോളിൽ തിളങ്ങാനും താരത്തിന് സാധിച്ചു.ദശാവതാരത്തിലെ അഭിനയത്തിലൂടെ ഇന്റർനാഷണൽ തമിഴ് ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ നിന്നും ബോളിവുഡിലേയ്ക്ക് ചുവടു വെച്ചതോടെ അസിൻ എന്നാൽ നൂറു കോടി ക്ളബ് സിനിമകളുടെ നായിക എന്നൊരു പരിവേഷവും നടിക്ക് ലഭിച്ചു.
തമിഴ് ഗജിനിയിലെ അസിന്റെ പ്രകടനം കണ്ടു മതിപ്പ് തോന്നിയ ആമിർ ഖാൻ, സിനിമ ഹിന്ദിയിൽ റീമേക് ചെയ്തപ്പോൾ നായികയായി അസിൻ തന്നെ മതി എന്നുറപ്പിച്ചു.ആമിർ ഖാന്റെ ആദ്യത്തെ നൂറുകോടി ചിത്രം എന്ന റെക്കോർഡും 2008 ൽ റിലീസ് ചെയ്ത ഗജിനി സ്വന്തമാക്കി. തമിഴ് ഗജിനിയിൽ ലഭിച്ചത് പോലെ തന്നെ ഹിന്ദി ഗജിനിയിലെ അഭിനയത്തിനും ഫിലിം ഫെയർ അവാർഡ് ലഭിച്ചു.
ഒരുപക്ഷെ ഒരേ സിനിമയുടെ രണ്ടു ഭാഷാ പതിപ്പുകളിൽ നിന്നും അവാർഡ് സ്വന്തമാക്കിയ ഒരേയൊരു നടിയും അസിൻ ആയിരിക്കാം. ഗജിനിയുടെ ഹിന്ദി പതിപ്പിന് ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡും താരത്തിന് സ്വന്തമായി. 2011 ൽ സൽമാൻ ഖാനോടൊപ്പം അഭിനയിച്ച റെഡി, 2012 ൽ അക്ഷയ് കുമാറിനോടൊപ്പം അഭിനയിച്ച ഖിലാഡി 786 എന്നിവയും ഇൻഡസ്ട്രി ഹിറ്റുകൾ ആയതോടെ അസിൻ മൂന്ന് ഇന്ഡസ്ട്രികളിലെ ഭാഗ്യനായിക ആയറിയപ്പെട്ടു.
മൂന്നു കോടി മുതൽ മൂന്നര കോടി രൂപ വരെയാണ് അക്കാലത്ത് അസിൻ കൈപ്പറ്റിയിരുന്ന പ്രതിഫലം. ബോളിവുഡിലെ തിരക്കുകൾക്കിടയിൽ നിന്നും തമിഴിലേയ്ക്ക് മടങ്ങി വന്ന അസിൻ വിജയ് നായകനായ കാവലൻ എന്ന സിനിമയിൽ നായികാ വേഷം ചെയ്യുകയും, ആ സിനിമയും ഇൻഡസ്ട്രി ഹിറ്റ് ആവുകയും ചെയ്തിരുന്നു.
കേവലം ഇരുപത്തഞ്ചോളം സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും, ഏതൊരു അഭിനേതാവും കൊതിക്കുന്ന താരസിംഹാസനത്തിൽ ഇരുപ്പുറപ്പിക്കാൻ അസിന് സാധിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് തുടങ്ങിയ വിവിധ ഭാഷകൾ സംസാരിക്കുന്ന അസിൻ; ഒരുപക്ഷേ ഫ്രഞ്ച് ഭാഷയിൽ ബ്ലോഗ്‌സ്‌പോട്ട് ഉള്ള ഒരേയൊരു ഇന്ത്യൻ നടിയായിരിക്കാം. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു എങ്കിലും പൊതുപരിപാടികളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അസിൻ ഇന്നും സജീവമാണ്.
മലയാളത്തിൽ സജീവമായില്ല എങ്കിലും അഭിനയിച്ച മൂന്ന് അന്യഭാഷകളിലും സ്വന്തം ഇടം നേടിയ, സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ പോലും നേടിയ അസിൻ 2015 ൽ അഭിനയത്തോട് വിട പറയുകയും, തൊട്ടടുത്ത വർഷം വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുകയും ചെയ്തു. ബിസിനസ്സുകാരനായ തോട്ടുങ്കൽ ജോസഫിന്റെയും, ഡോക്ടർ സെലിന്റെയും രാജകുമാരിയായി ജനിച്ചു വളർന്ന അസിന് അന്നും വാർത്തകളിൽ ഇടം പിടിച്ചു.
വെള്ളിത്തിരയിൽ എത്തിയപ്പോൾ ഇൻഡസ്ട്രിയുടെ ഭാഗ്യറാണിയായും അസിൻ മാറി. വെള്ളിത്തിരയിൽ നിന്നും മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തോടെ അക്ഷരാർത്ഥത്തിൽ അസിൻ ഒരു മഹാറാണിയായി കൂടി മാറി.മഹാരാജ് നാഗ്പൂർ സർവ്വകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗും കാനഡയിലെ സസ്‌കാച്ചെവൻ സർവ്വകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം ആരംഭിച്ച മൈക്രോമാക്സ് ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകൾ വഴി വിപണിയിൽ തരംഗം സൃഷ്ടിച്ചു.
Read more :ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായിക നിഷാ ഉപാധ്യായക്ക് വെടിയേറ്റു
2010-ൽ ഫോർബ്‌സ് പേഴ്‌സൺ ഓഫ് ദി ഇയർ, 2013-ൽ ‘ജിക്യു മാൻ ഓഫ് ദ ഇയർ (ബിസിനസ് രംഗത്തെ മികവ്)’ എന്ന ബഹുമതികൾ നേടുകയും, ഫോർച്യൂൺ മാഗസിന്റെ 2014-ലെ ‘അണ്ടർ 40’ ഗ്ലോബൽ പവർ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. 2018 ൽ രാഹുൽ റിവോൾട്ട് ഇന്റലികോർപ്പ് എന്ന പേരിൽ ഒരു കമ്പനി ആരംഭിക്കുകയും ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് ബൈക്കായ ആർവി 400 അവതരിപ്പിക്കുകയും ചെയ്തു.
ദീർഘനാളത്തെ പ്രണയത്തിനു ശേഷം അസിനെ വിവാഹം കഴിക്കുന്ന വേളയിൽ ആറു കോടി രൂപ വിലമതിക്കുന്ന വിവാഹമോതിരമാണ് രാഹുൽ പ്രണയിനിക്ക് സമ്മാനമായി നൽകിയത്. അസിൻ എന്ന ഭാഗ്യനായിക രാഹുലിന്റെ ജീവിതത്തിലും ഭാഗ്യത്തുടർച്ചയേകി എന്ന് തോന്നിക്കും വിധം അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങളുടെ എണ്ണവും വർധിച്ചു. 2023 ലെ കണക്കുകൾ പ്രകാരം, ആയിരത്തി മുന്നൂറു കോടി രൂപയാണ് രാഹുൽ ശർമ്മയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam