· ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 65 കമ്പനികളും 13,000ലധികം ഉദ്യോഗാര്‍ത്ഥികളും
കോഴിക്കോട്: മലബാറില്‍ ഐ.ടി മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളുമായി കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ ഇന്നും നാളെയുമായി (മെയ് 13, 14) ജോബ് ഫെയര്‍ നടക്കും. 1500ഓളം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. ഇതുവരെ 65 കമ്പനികളും 13,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://reboot.cafit.org.in/registration എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മലബാറിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും ചേര്‍ന്നൊരുക്കുന്ന റീബൂട്ട് 2023 ജോബ് ഫെയറില്‍ യു.എല്‍ സൈബര്‍പാര്‍ക്ക്, ഹൈലൈറ്റ് ബിസ്‌നസ് പാര്‍ക്ക്, കിന്‍ഫ്ര ഐ.ടി പാര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ കമ്പനികളും മലബാര്‍ മേഖലയിലെ മറ്റ് വിവിധ ഐ.ടി കമ്പനികളും സഹകരിക്കുന്നുണ്ട്. 2022ല്‍ നടന്ന റീബൂട്ട് 2022 ജോബ് ഫെയര്‍ വഴി 800ലധികം തൊഴിലവസരങ്ങളാണ് കഴിഞ്ഞ വര്‍ഷം ഒരുങ്ങിയത്.