ബെംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമെന്ന സൂചന നൽകി എക്സിറ്റ് പോളുകൾ. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്.
ഭരണം നിലനിർത്താനായി പോരാടുന്ന ബിജെപിക്കും ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനും വ്യക്തമായ മേധാവിത്തമില്ലെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. റിപ്പബ്ലിക് ടിവി പുറത്തുവിട്ട എക്സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് 94 മുതൽ 108 സീറ്റു വരെ ലഭിക്കും. ബിജെപിക്ക് 85 മുതൽ 100 സീറ്റുകൾ വരെയാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. ജെഡിഎസ് 24–32 സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. ന്യൂസ് നേഷന്റെ എക്സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 114, കോണ്ഗ്രസിന് 86, ജെഡിഎസിന് 21 സീറ്റുകൾ ലഭിക്കും. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 65.69% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. നിർണായക ശക്തിയാകാൻ ആഗ്രഹിക്കുന്ന ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണൽ.
നിലവിലെ അഭിപ്രായസർവേകൾ ഇങ്ങനെ:
ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ
തീരദേശ കർണാടക
ബിജെപി – 16
കോൺഗ്രസ് – 3
ജെഡിഎസ് – 0
ടി വി 9 എക്സിറ്റ് പോൾ
പൂർണഫലം
ബിജെപി – 88 -98
കോൺഗ്രസ് 99 – 109
ജെഡിഎസ് – 21-26
പി മാർക്യു എക്സിറ്റ് പോൾ
ബിജെപി – 85-100
കോൺ – 94-108
ജെഡിഎസ്-24-32
സീ മാട്രിസ്
കോൺഗ്രസ് – 103-118
ബിജെപി-79-94
ജെഡിഎസ്-25-33
ജൻ കി ബാത്
കോൺ – 91-106
ബിജെപി – 94-117
ജെഡിഎസ് – 14-24
ന്യൂസ് നാഷൻ സി.ജി.എസ്
ബിജെപി 114
കോൺഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവർ 3
റിപ്പബ്ലിക് ടിവി പി മാർക്ക്
ബിജെപി 85 – 100
കോൺഗ്രസ് – 94 – 108
ജെഡിഎസ് 24 – 32
മറ്റുള്ളവർ – 2 – 6
സുവർണ ന്യൂസ് ജൻ കീ ബാത്ത്
ബിജെപി – 94 -117
കോൺഗ്രസ് 91 – 106
ജെഡിഎസ് 14 – 24
മറ്റുള്ളവർ 0 – 2
ടി.വി 9 ഭാരത് വർഷ്
ബിജെപി 88 – 98
കോൺഗ്രസ് 99 – 109
ജെഡിഎസ് 21 – 26
മറ്റുള്ളവർ 0 – 4
സീ ന്യൂസ് മെട്രിക്സ്
ബിജെപി 79 ^94
കോൺഗ്രസ് 103 ^118
ജെഡിഎസ് 25 ^33
മറ്റുള്ളവർ 2 ^5
സീ
ബിജെപി 79-94
കോൺ 103-118
ജെഡിഎസ് 25-3