തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകം. തെരഞ്ഞെടുപ്പ് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് പ്രഖ്യാപിച്ചത്.
മേയ് നാലാം വാരത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് നീക്കം. മേയ് 15 മുതൽ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാം. മത്സരിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മെമ്പർഷിപ്പ് ക്യാംപെയ്ൻ മേയ് 10-ന് ആരംഭിക്കും.
അതേസമയം, പാലക്കാട് ജില്ലയിലെ യൂത്ത് കോൺഗ്രസിലെ വിഭാഗീയതയും കൂട്ട രാജിയും അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി , പ്രേംരാജ് എന്നിവർക്കാണ് ചുമതല. സംഘടന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് നിർദേശിച്ചത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരിൽ 8 മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടിരുന്നു. നടപടി ഏകപക്ഷിയം എന്നു ആരോപിച്ചു നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജി നൽകി. ഇതിനു പിന്നാലെ ആണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.
















