ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഡിസൈനിംഗ് ടൂളുമായി എത്തിയിക്കുകയാണ് മൈക്രോ സോഫ്റ്റ്. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ഈ സംവിധാനത്തിന്റെ പബ്ലിക് പ്രിവ്യു പുറത്തിറക്കിയിട്ടുണ്ട്.
പോസ്റ്ററുകൾ, പ്രസന്റേഷൻ, ഡിജിറ്റൽ പോസ്റ്റ് കാർഡുകൾ, ക്ഷണക്കത്തുകൾ ഉൾപ്പടെയുള്ള ഗ്രാഫിക്കുകൾ തയ്യാറാക്കാൻ ഈ സേവനം പ്രയോജനപ്പെടുത്താം. ഓപ്പൺ എആയുടെ ‘ഡാൽ-ഇ2’ എന്ന ടെക്സ്റ്റ് റ്റു ഇമേജ് എഐ അടിസ്ഥാനമാക്കിയാണ് മൈക്രോ സോഫ്റ്റ് ഡിസൈനറിന്റെ പ്രവർത്തനം. ഇഷ്ടമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഗ്രാഫിക്കുകൾ തയ്യാറാക്കാൻ ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ചിത്രങ്ങൾ അപ് ലോഡ് ചെയ്യാം. ഏത് രീതിയിലുള്ള ഡിസൈനാണ് വേണ്ടതെന്ന് എഴുതി നൽകിയാൽ മതി.
ആർക്കും മൈക്രോസോഫ്റ്റ് ഡിസൈൻ വെബ്‌സൈറ്റ് സന്ദർശിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.നിർബന്ധിത ബുദ്ധി ചാറ്റ്ബോട്ടുകൾ കേവലം 18 മാസത്തിനുള്ളിൽ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പ്രവചിച്ചിരുന്നു. ഏതൊരു മനുഷ്യനും കഴിയുന്നത്ര നല്ല അദ്ധ്യാപകനാകാനുള്ള കഴിവ് എഐയ്‌ക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എഐ ഉപകരണങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ബിൽ ഗേറ്റ്സ് അഭിപ്രായപ്പെടുന്നത്.
ആദ്യം എഐ വായന ഗവേഷണ സഹായിയായി വന്നേക്കാം. പിന്നീട് എഴുത്തിനെക്കുറിച്ച് ഫീഡ്ബാക്ക് നൽകുന്നതിൽ എഐ അമ്പരപ്പിച്ചേക്കാം. വരും മാസങ്ങളിൽ എഐ ഉപകരണങ്ങൾ ഒരു അദ്ധ്യാപകന്റെ റോളിൽ വന്ന് വിദ്യാർത്ഥികളെ എഴുത്തും വായനയും പഠിപ്പിച്ചേക്കും. ഗണിതപഠനചത്തിൽ വിദ്യാർത്ഥികളെ കാര്യമായി സഹായിക്കാൻ എഐയ്‌ക്ക് കഴിയും.