ഡല്‍ഹി: തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രിംകോടതി വിധിയെത്തുടർന്നാണ് കേന്ദ്രം ലൈസൻസ് പുതുക്കി നൽകിയത്.
നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു സുപ്രിംകോടതി വിധി. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 2021ൽ ആണ് കേന്ദ്രം ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്. കേന്ദ്രം ഉന്നയിച്ച വാദങ്ങൾ തള്ളി ഏപ്രിൽ അഞ്ചിനാണ് സുപ്രിം കോടതി ഉത്തരവിട്ടത്.
മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് റദ്ദാക്കിയത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി.