കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു. സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് രാജി. ബന്ധു നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ച രാജിക്കത്ത് സമർപ്പിച്ചതായാണ് വിവരം. ഗവേഷണം പൂർത്തിയാക്കുന്നതിനായാണ് രാജിവയ്ക്കുന്നതെന്നാണ് ഷാനി ഷഫീറിന്റെ വിശദീകരണം. നിയമനത്തിനെതിരെ നേരത്തെ സീമാറ്റിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്നു.
ഭാര്യയ്ക്ക് താൽക്കാലികമായാണ് ജോലി തരപ്പെടുത്തിയതെന്നാണ് ബി.ആർ.എം. ഷഫീറിന്റെ വാദം. ഒഴിവ് വന്നപ്പോൾ അപേക്ഷിക്കുകയായിരുന്നുവെന്നും മറ്റാരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നുമായിരുന്നു ഷഫീറിന്റെ പ്രതികരണം.















