തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ആരംഭിച്ചു. പഞ്ചവത്സര ബിഎ എല്‍എല്‍ബി, പഞ്ചവത്സര ബികോം എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി, എല്‍എല്‍എം, എംബിഎല്‍ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പഞ്ചവത്സര ബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി കോഴ്സുകള്‍ക്ക് 45% മാര്‍ക്കോടെ പ്ലസ്ടു യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്. അപേക്ഷ ഫീസ് 1300 രൂപ.
ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്ക് 45% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദം. അപേക്ഷ ഫീസ് 1000 രൂപ.
എല്‍എല്‍എം കോഴ്സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000 രൂപ.
എം ബി എല്‍ കോഴ്സിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50% മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അപേക്ഷ ഫീസ് 1000 രൂപ.
അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി (www.keralalawacademy.in) സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2433166. കേരള ലോ അക്കാദമി ലോ കോളേജ് പേരൂര്‍ക്കട, തിരുവനന്തപുരം – 695005