വിന്‍ഡോസ് 11 ഉപഭോക്താക്കള്‍ക്കാണ് വൈവിധ്യമാര്‍ന്ന സ്‌നൈപ്പിങ് ടൂള്‍ ലഭിക്കുന്നത്. സ്‌ക്രീന്‍ മുഴുവനായിട്ടല്ലാതെ ഇഷ്ടമുള്ള ഭാഗം മാത്രം തെരഞ്ഞെടുക്കാനുള്ള അവസരം സ്‌നൈപ്പിംങ് ടൂളില്‍ ലഭ്യമാണ്. ഫോട്ടോ ക്രോപ്പു ചെയ്യുന്നതു പോലെ പ്രിന്റ് സ്‌ക്രീനിലെടുക്കുന്ന ചിത്രങ്ങളും കയ്യോടെ ക്രോപ്പു ചെയ്‌തെടുക്കാം. ചതുരാകൃതിയില്‍ മാത്രമല്ല മൗസ് ഉപയോഗിച്ച് വരച്ചെടുക്കുന്ന ഭാഗം അതേ ആകൃതിയില്‍ ചിത്രമായും ലഭിക്കും.
കീബോര്‍ഡില്‍ സാധാരണ ഏതെങ്കിലും മൂലയിലായിരിക്കും പ്രിന്റ് സ്‌ക്രീന്‍ ബട്ടണുണ്ടാവുക. അതുതന്നെ ഫങ്ഷന്‍ കീ പ്രസ് ചെയ്ത ശേഷമായിരിക്കും ചിലതില്‍ ഉപയോഗിക്കാനാവുക. ഇതിന് പകരമായി എളുപ്പത്തില്‍ ഷോര്‍ട്ട് കീ വഴിയും സ്‌നൈപ്പിങ് ടൂള്‍ തുറക്കാനാവും. വിന്‍ഡോസ്+ഷിഫ്റ്റ്+S എന്നതാണ് സ്‌നൈപ്പിങ് ടൂള്‍ തുറക്കാനുളള കീ ബോര്‍ഡിലെ എളുപ്പവഴി. ഈ ഷോട്ട് കീ ഉപയോഗിച്ച് ഇപ്പോള്‍ തന്നെ വിന്‍ഡോസ് 11 ഉപയോഗിക്കുന്നവര്‍ക്ക് സ്‌നൈപ്പിങ് ടൂള്‍ ഉപയോഗിച്ചു നോക്കാനാകും.
പ്രിന്റ് സ്‌ക്രീന്‍ ബട്ടണ്‍ പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ സംവിധാനം തുടരാനാവും. ആക്‌സെസെബിലിറ്റി സെറ്റിങ്‌സില്‍ പോയി മാറ്റം വരുത്തിയാല്‍ മാത്രമേ വിന്‍ഡോസ് 11 ഉപയോഗിക്കുന്നവര്‍ക്ക് പ്രിന്റ്‌സ്‌ക്രീന്‍ വൈവിധ്യമാര്‍ന്ന സ്‌നൈപ്പിങ് ടൂള്‍ ആയി മാറുകയുള്ളൂ. വിന്‍ഡോസ് 11 ഓട്ടോമാറ്റിക് അപ്‌ഡേറ്റിലൂടെ പ്രിന്റ് സ്‌ക്രീനില്‍ മാറ്റം വരുത്തുകയില്ല.
നിലവില്‍ പ്രിന്റ് സ്‌ക്രീന്‍ കീയുടെ വൈവിധ്യത്തിന്റെ പരീക്ഷണത്തിലാണ് മൈക്രോസോഫ്റ്റ്. ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ് ബാക്ക് അടക്കം അനുസരിച്ചായിരിക്കും വേണ്ട മാറ്റങ്ങള്‍ അവര്‍ വരുത്തുക. ചിലര്‍ക്കെങ്കിലും പ്രിന്റ് സ്‌ക്രീന്‍ കീയുടെ ഉപയോഗത്തിലുള്ള മാറ്റം ഉപകാരപ്രദമാവുമെന്നാണ് മൈക്രോസോഫ്റ്റ് പ്രതീക്ഷ.