വെറുപ്പിനെയും വിദ്വേഷത്തെയും സാഹോദര്യവും സൗഹൃദവും കൊണ്ട് പ്രതിരോധിക്കാൻ കഴിയണമെന്ന് യുവ പണ്ഡിതനും വാഗ്മിയും പത്തിരിപ്പാല മക്കാ മസ്ജിദ് ഖത്തീബുമായ ബഷീർഹസൻ നദ്‌വി പറഞ്ഞു.
സിറ്റി ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിഷ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്കു ചുറ്റിലുമുള്ള പ്രയാസപ്പെടുന്നവർക്ക് ആശ്വാസമേകാനും നീതിക്കും നിലനിൽപ്പിനും വേണ്ടി പൊരുതുന്നവരോട് ഐക്യപ്പെടാനും കഴിയണം. പെരുന്നാൾ ആഘോഷത്തിൽ എല്ലാവരെയും പങ്കാളികളാക്കാനും ബന്ധങ്ങൾ ഊഷ്മളമാക്കാനും സാധ്യമാവണമെന്നും
ഒരുമാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത സഹനത്തിന്റെയും ആത്മ വിശുദ്ധിയുടെയും പാഠങ്ങൾ നിലനിർത്താനും വിശ്വാസി സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നമസ്കാരശേഷം മധുരം വിതരണം ചെയ്തും സൗഹൃദം പങ്കുവെച്ചുമാണ് ഈദ്ഗാഹിൽ നിന്നും വിശ്വാസികൾ പിരിഞ്ഞത്.