തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഏപ്രിൽ 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 30 -40 കിലോമീറ്റര്‍ വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം പല ജില്ലകളിലും കനത്ത ചൂട് തുടരുകയാണ്. ഇന്നും നാളെയും (2023 ഏപ്രിൽ 22, 23 ) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. സാധാരണയെക്കാൾ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് ഉയരുക. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഏപ്രിൽ 22, 23 തിയ്യതികളിൽ ഇരു ജില്ലകളിലും മഞ്ഞ അലര്‍ട്ടുണ്ട്.