കോട്ടയം: വൈക്കം തലയാഴത്ത് പ്രസവത്തെ തുടർന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു. ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. സംഭവമറിഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് അഥിതിതൊഴിലാളിയായ യുവതി പ്രസവിക്കുന്നത്.കുളിമുറിയിൽ വെച്ച് മാസം തികയാതെ യുവതി പ്രസവിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ കുട്ടിക്ക് ജീവനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർ താമസിക്കുന്ന വീടിന്റെ അടുത്ത് കുഴിച്ചിടുകയായിരുന്നു.
പിന്നീട് നാട്ടുകാർ ആശാ വർക്കറിനെ സംഭവം അറിയിക്കുകയും, ആശാ വർക്കർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്. പൊലീസെത്തി യുവതിയേയും ഭർത്താവിനേയും ചോദ്യം ചെയ്യുകയാണ്