കൊച്ചി: വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ അന്യായമായി മരവിപ്പിക്കുന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.