തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നോട്ടീസ്. മൂന്നു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കാണ് നോട്ടീസ് ലഭിച്ചത്. സ്പീക്കറുടെ ഓഫിസിന് മുന്നിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 15നാണ് സംഘർഷം ഉണ്ടായത്. ഇത് വീഡിയോ ചിത്രീകരിച്ചതിനാണ് നോട്ടീസ് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 7 പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്കും മാധ്യമപ്രവർത്തകർക്കും നിയമസഭാ സെക്രട്ടറിയേറ്റ് നോട്ടീസ് അയച്ചിരുന്നു.