കണ്ണൂര്‍: ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അഴീക്കോട് ഞാവേലി പറമ്പില്‍ റൗഫീക്കിന്റെ മകന്‍ ഷാബാക്കാണ് (17) മരിച്ചത്. ഇന്ന് രാവിലെ അഴീക്കോട് പുത്തന്‍ പള്ളി ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ ഷാബാക്കിന്റെ സുഹൃത്തിനും പരിക്കേറ്റു. ഇയാളെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
















