ബത്തേരി: വയനാട്ടിലെ കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പൊലീസ്. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള മാവോ ഒളി പോരാളികൾ ഉണ്ടെന്ന് വയനാട് എസ്‌പി ആർ ആനന്ദ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മാവോയിസ്റ്റ് ഓപ്പറേഷൻ കേരളം ശക്തമാക്കി.
മാവോയിസ്റ്റുകൾ എത്രപേർ ഉണ്ട് എന്നത് പുറത്ത് വിടാൻ ആകില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മാവോ വാദികൾക്ക് കീഴടങ്ങിയാൽ പുനരധിവാസത്തിന് വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വയനാട്ടിലെ കാടുകളിൽ പൊലീസ് സ്കോഡ് നിരീക്ഷണം ശക്തമാക്കി.
വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കും. കർണാടക, തമിഴ് നാട് അതിർത്തികൾ പുതിയ 3 ചെക് പോസ്റ്റ് കേരളാ പൊലീസ് ആരംഭിക്കുന്നു. മാവോ വാദികളുടെ അറസ്റ്റും സറണ്ടർ പാക്കജും കാര്യക്ഷമമാക്കാനാണ് കേരള പൊലീസ് തീരുമാനിച്ചിരുക്കുന്നത്.