ന്യൂ ഡല്‍ഹി: താനിപ്പോഴും എന്‍സിപിയില്‍ തന്നെയാണെന്നും അഭ്യൂഹങ്ങളെല്ലാം നുണയാണെന്നും അജിത് പവാര്‍. ഇപ്പോഴത്തെ അഭ്യൂഹങ്ങളൊന്നും തന്നെ ശരിയല്ല. താന്‍ എന്‍സിപിയില്‍ തന്നെ തുടരും. പാര്‍ട്ടി പറയുന്നത് മാത്രമേ താന്‍ ചെയ്യുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം പൂനെയില്‍ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികള്‍ റദ്ദാക്കി അജിത് പവാര്‍ മുംബൈയില്‍ തുടരുകയാണ്.
അതിനിടെ, ട്വിറ്ററില്‍ നിന്ന് പാര്‍ട്ടി പേരും ചിഹ്നവുമുള്ള കവര്‍ ഫോട്ടോ അജിത്ത് പവാര്‍ നീക്കം ചെയ്തു. വിമത നീക്കം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എന്‍സിപി എന്ന പേരും ചിഹ്നവുമൊക്കെ അടങ്ങുന്ന ചിത്രം അജിത് പവാര്‍ നീക്കം ചെയ്തിരിക്കുന്നത്.ചില എന്‍സിപി നേതാക്കളുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം 15 ദിവസത്തിനിടെ രണ്ട് വലിയ രാഷ്ട്രീയ സ്ഫോടനങ്ങള്‍ നടക്കുമെന്നാണ് മുതിര്‍ന്ന നേതാവായ സുപ്രിയ സുലേയുടെ പ്രസ്താവന. ഒന്ന് ഡല്‍ഹിയിലും ഒന്ന് മഹാരാഷ്ട്രയിലും ആയിരിക്കുമെന്നും സുലേ പറഞ്ഞു.