പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു. കന്തസ്വാമി(50) ആണ് കൊല്ലപ്പെട്ടത്. ഇലച്ചി വഴിയിലാണ് സംഭവം.
കോട്ടത്തറ ട്രൈബൽ സ്പഷ്യാലിറ്റി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണംസംഭവിച്ചു. കാട്ടിൽ കൂടി ആഞ്ചക്ക കൊമ്പ് ഊരിലേക്ക് പോകും വഴിയാണ് ആനയുടെ ആക്രമണമുണ്ടായത്.