കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി സ്വദേശി മുഹമ്മദ് ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കിവിട്ടത് മൈസൂരില്‍. മൈസൂരില്‍നിന്ന് ബസില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് ഷാഫി താമരശ്ശേരി തച്ചൻ പൊയിലിലെ ഭാര്യവീട്ടിലെത്തിയത്. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഷാഫിയെ തട്ടിക്കൊണ്ടുപോയത് കര്‍ണാടകയിലെ ക്വട്ടേഷന്‍ സംഘമെന്ന് ഡിഐജി പി വിമലാദിത്യ പറഞ്ഞു. ഷാഫിയെ ക്വട്ടേഷന്‍ മൈസൂരുവില്‍ ഇറക്കി വിടുകയായിരുന്നു. ബന്ധുക്കള്‍ അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നെന്നും ഡിഐജി പറഞ്ഞു.
ഷാഫിയെ മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
ഷാഫി, ഭാര്യ സനിയ എന്നിവരെ ഈ മാസം ഏഴിനാണ് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.