കൊച്ചി: എറണാകുളം മരടിൽ ദമ്പതികൾക്ക് പൊള്ളലേറ്റു. തപസ്യനഗറിലെ മിനി, ഭര്‍ത്താവ് ജെറി എന്നിവർക്കാണ് പൊള്ളലേറ്റത്. മിനി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു
ഇന്ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ വച്ച് മിനി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇത് കണ്ടുനിന്ന ഭർത്താവ് ഓടിയെത്തി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ജെറിക്കും പൊള്ളലേറ്റത്.
സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് മിനിയും സഹോദരങ്ങളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മനോവിഷമത്തെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. മിനിക്ക് 70 ശതമാനവും ജെറിക്ക് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.