തിരുവനന്തപുരം: കേരളത്തില്‍ ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് താപനില തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
















