പുനലൂര്‍ : പൊതുജനങ്ങള്‍ക്ക് സൗജന്യമായി പലതരം ട്രെയിനിംഗുകള്‍ ലഭ്യമാക്കുന്നതിനായി ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡറായ ബാബ അലക്സാണ്ടര്‍ പുനലൂര്‍ ആരംഭിക്കുന്ന ബാബാജി ഹാളിന്റെ ഉത്ഘാടനം ഏപ്രില്‍ 19 ബുധന്‍ രാവിലെ 9 മണിക്ക് നടക്കും. ഹാളിന്റെ ഉദ്ഘാടനത്തിനൊപ്പം വിവിധ അവാര്‍ഡ് ജേതാക്കളെയും ആദരിക്കും. ഹാളിന്റെ ഉദ്ഘാടനം പുനലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബി സുജാത നിര്‍വ്വഹിക്കും.
ബാബ ഈസി സ്‌പോക്കണ്‍ ഇംഗ്ലീഷ്, മെഡിറ്റേഷന്‍ & മൈന്‍ഡ് കണ്‍ട്രോള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ടെക്‌നിക്കല്‍ പരിശീലനങ്ങള്‍, ലോ ഓഫ് അട്ട്രാക്ഷന്‍, പ്രസംഗ പരിശീലനം, പ്രസന്റേഷന്‍ & സോഫ്റ്റ് സ്‌കില്‍, ജോബ് ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ & ഡിബേറ്റ്, ഇനിയാഗ്രാം, മോട്ടിവേഷന്‍ & സക്‌സസ് ട്രെയിനിംഗ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയ തൊഴില്‍ & സ്‌കില്‍ പരീശീലനങ്ങള്‍ ഈ സെന്ററില്‍നിന്നും പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാകും.
കിരണ്‍ ദീപു കെ, നിക്കിസ് കഫേ(സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അവാര്‍ഡ്), കുമാരി ദേവാനന്ദ രതീഷ് (മള്‍ട്ടി ടാലന്റഡ് ബേബി ആര്‍ട്ടിസ്റ്റ് അവാര്‍ഡ്), അമല്‍രാജ്, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ് (സംസ്ഥാന യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവ്)തുടങ്ങിയവരെയാണ് പരിപാടിയില്‍ ആദരിക്കുന്നത്. ശ്രീമതി ശില്‍പ മുരളി (പബ്ലിക് റിലേഷന്‍ ഓഫീസര്‍, എന്‍ സി ഡി സി)സ്വാഗതമര്‍പിക്കുന്ന പരിപാടിയില്‍ ശ്രീമതി വസന്ത രഞ്ജന്‍ (മെമ്പര്‍, പുനലൂര്‍ മുനിസിപ്പാലിറ്റി) ആണ് അധ്യക്ഷത വഹിക്കും. ബാബ അലക്സാണ്ടര്‍ (ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡര്‍) അവാര്‍ഡ് ദാനം നിര്‍വഹിക്കും. കൂടാതെ ജേക്കബ് ജോര്‍ജ്ജ് (സീനിയര്‍ പ്രിന്‍സിപ്പല്‍, ഓക്‌സ്‌ഫോര്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍, കരവാളൂര്‍), ജോയ് പാസ്താന്‍ (സിഇഒ, പുനലൂര്‍ വാര്‍ത്ത), എ കെ നസീര്‍ (പ്രസിഡന്റ്, പുനലൂര്‍ സാംസ്‌കാരിക സമിതി) എന്നിവര്‍ അനുമോദനവും അര്‍പ്പിക്കും. ജയശ്രീ എസ് (പബ്ലിക് റിലേഷന്‍ ഓഫീസര്‍, എന്‍ സി ഡി സി) നന്ദി അര്‍പ്പിക്കും.
വ്യാകരണം പഠിക്കാതെ, കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്‌കരിച്ച വ്യക്തിയാണ് ബാബ അലക്സാണ്ടര്‍. സാധാരണക്കാര്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന അടിസ്ഥാനപരമായ ബുദ്ധിമുട്ടുകളെ കണ്ടെത്തി മനഃശാസ്ത്രപരമായ നൂതന വഴികളിലൂടെ പ്രായോഗിക പരിഹാരം കണ്ടെത്തി ഏറെ സമൂഹ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോ. 8921575637.