രാജ്യത്തെ കാക്കാന്‍ പുല്‍വാമയില്‍ ജീവന് ബലിയര്‍പ്പിച്ച 40 ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിനുത്തരവാദികള് തീവ്രവാദികള്‍ മാത്രമല്ല നമ്മുടെ ഭരണകൂടത്തിന്റെ ക്രൂര നിസ്സംഗത കൂടിയാണെന്ന് പുല്‍വാമ അക്രമ കാലത്ത് കാശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തുന്നു.
അതി ദേശീയതയുടെ വൈകാരികത കുത്തി നിറച്ച പ്രസംഗങ്ങള്‍ക്കപ്പുറത്തേക്ക് പട്ടാളക്കാരന്റെ ജീവത്യാഗം ഭരണം പിടിക്കാനുള്ള കാരണം മാത്രമായി കണ്ടത് കൊണ്ടാണ് തെറ്റ് ചൂണ്ടിക്കാണിച്ച ഗവര്‍ണ്ണറോട് അതിനെ പറ്റി വാ തുറക്കേണ്ടെന്ന് ഒരു പ്രധാനമന്ത്രി പറഞ്ഞത്. മോദിയുടെ രാജ്യ സ്നേഹം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലെ തന്നെ വ്യാജമാണ്.