പാപത്തിന്റെ കുടം കവിഞ്ഞൊഴുകി തുളുമ്പി, വരും നാളുകളില്‍ ഇനിയതിന്റെ ദുര്‍ഗന്ധം ആയിരിക്കും. ബിജെപി നേതാവും പ്രധാനമന്ത്രിയുടെസ്വന്തക്കാരനും മുന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണറുമായിരുന്ന സത്യപാല്‍ മാലിക്കിന്റെ പുല്‍വാമ സൈനിക കൂട്ടക്കുരുതിയെക്കുറിച്ചും പ്രധാനമന്ത്രിയുടെ അഴിമതിക്കാരോടുള്ള മനോഭാവത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ ഇവര്‍ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്നുള്ളതിന്റെ തെളിവാണ്.
ഇന്ന് ഭരണകര്‍ത്താക്കള്‍ ഏതുസമയവും തങ്ങളുടെ തെറ്റുകള്‍ മറയ്ക്കപ്പെടുവാന്‍ വേണ്ടി ഉയര്‍ത്തിപ്പിടിക്കുന്ന ദേശഭക്തിയുടെ കപട മുഖമാണ് തുറന്നുകാട്ടിയിരിക്കുന്നത്, ഇതൊരു പക്ഷേ ലോകത്തിലെ ഒരു ഭരണകര്‍ത്താക്കളും ചെയ്തിട്ടില്ലാത്തതും ചെയ്യാത്തതുമായ ക്രൂരതയാണ് ഹിറ്റ്‌ലറും നെപ്പോളിയന്‍ പോലും ഇത്രയും ക്രൂരത തങ്ങളുടെ സൈന്യത്തോട് ചെയ്തു കാണില്ല .CIA (counter – insurgency area) വലിയതോതിലുള്ള സൈനിക നിക്കങ്ങള്‍ നടത്തേണ്ട സാഹചര്യത്തില്‍ ഗവണ്‍മെന്റ് സൈന്യത്തിന് നല്‍കേണ്ട പ്രാഥമിക മുന്‍കരുതലുകള്‍ പോലും നല്‍കാന്‍ വിമുഖത കാട്ടിയത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉറപ്പിക്കാം. എപ്പോഴും അഴിമതി അഴിമതി എന്ന് ജപിക്കുന്ന പ്രധാനമന്ത്രിയുടെമറ്റൊരു കപട മുഖം കൂടി അദ്ദേഹം വലിച്ചു പുറത്തിട്ടു. അഴിമതിക്കാരോട് പ്രധാനമന്ത്രിക്ക് യാതൊരുവിധ വെറുപ്പുമില്ല.
മറിച്ച് സ്‌നേഹം മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സത്യപാല്‍മാലിക്കിന്റെ വെളിപ്പെടുത്തലില്‍ രാജ്യം അറിയേണ്ടതാണ് പല സത്യങ്ങളുമുണ്ട്. വ്യക്തമായ മുന്നറിയിപ്പുകളും മന:പൂര്‍വ്വം അവഗണിക്കപെട്ടതു കൊണ്ട് പുല്‍വാമയില്‍ നടന്ന മനുഷ്യക്കുരുതി ആസൂത്രിതമാണ് എന്ന് ചിന്തിക്കേണ്ടിവരും.
കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാനും അതു വഴി തെരഞ്ഞെടുപ്പ് വിജയത്തിനായി പുല്‍വാ ഭീകരാക്രമണം ഉപയോഗപ്പെടുത്താനു ശ്രമിച്ച ഭരണം കടുത്ത അനീതിയാണ് നമ്മുടെ രാജ്യത്തോട് കാണിച്ചത്
ദേശസുരക്ഷയെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ദുരൂപ യോഗം ചെയ്യുകയായിരുന്നോ?, തങ്ങളുടെ മുഖം വികൃതമാകുമ്പോള്‍ ജനവികാരം തങ്ങള്‍ക്കെതിരാവുമ്പോള്‍ അതിനെ തടയിടാനും ജനശ്രദ്ധ തിരിക്കാനും നടത്തുന്ന ഹീനമായ ചെയ്തികള്‍ക്ക് താല്‍ക്കാലിക വിജയം സമ്മാനിച്ചേക്കാം എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സേനയെ തന്നെ ബലിയാടാക്കുന്നത് ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യു.
അഴിമതിക്കാരായ ഉന്നതരുടെ സംരക്ഷണം പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം പോലെയാണ് അവരെ ചുമക്കുന്നത്. അദാനിയുള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വേളയില്‍ അനുഗമിക്കുന്നതും വിദേശ രാഷ്ട്രങ്ങളിലെ ഉന്നതരുമായി വേദി പങ്കിടുന്നതും ചര്‍ച്ചകളിലും സംവാദങ്ങളിലും ഇടം പിടിക്കുന്നതും കളങ്കിതരായവരെ വെള്ളപൂശുന്നതിനേ ഉപകരിക്കു.
രാജ്യം എല്ലാ മേഖലയിലും തകര്‍ച്ച നേരിടുന്നു. പാവപ്പെട്ടവരുടെ ജീവിത നിലവാരം അടിക്കടി ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുന്നു. തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിലെത്തി നില്‍ക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്നു , ഒന്നിനു പോലും പരിഹാര നിര്‍ദേശങ്ങളോ, മറികടക്കാന്‍ മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത സ്ഥിതിവിശേഷത്തില്‍ ജനാധിപത്യ മതേതര രാഷ്ടമായ ഇന്ത്യ എന്ന സങ്കല്‍പ്പത്തെ തിരിച്ചു പിടിക്കാന്‍ നാം ജാഗ്രതയോടെ ചിന്തിച്ച് മുന്നറണം.