കൊച്ചി: വിഷു ആഘോങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 6 മണിവരെയാണ് പടക്കം പൊട്ടിക്കുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
കൊച്ചിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതിനെ തുടർന്ന് ഉണ്ടായ വിഷപ്പുക ദിവസങ്ങളോളം ജനജീവിതം ബുദ്ധിമുട്ടിലാക്കിയിരുന്നു. വിഷുവിന് വീടുകളിൽ പടക്കം പൊട്ടിക്കുന്ന പതിവുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ഭൂരിഭാഗം വീടുകളിലും പടക്കം പൊട്ടിക്കുന്നതിനാൽ ഇതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാലാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കൽ നിയന്ത്രിക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്.