തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് കൊടും ചൂട്. ഇന്നത്തെ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 44.3 ഡിഗ്രി സെൽഷ്യസ് ചൂടാണ്.
ഉച്ചയ്ക്ക് 12 മണിക്കാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കി തൊടുപുഴയിൽ 41.7 ഡിഗ്രി സെൽഷ്യസും കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയത് 12 എഡബ്ല്യുഎസ് സ്റ്റേഷനുകളിലാണ്.