തിരുവനന്തപുരം: ഈസ്റ്റർ തലേന്ന് വിറ്റഴിച്ചത് 87 കോടിയുടെ വിദേശമദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 13.28 കോടിയുടെ വർധനയാണ് ഉണ്ടായത്. ബെവറേജസിന്റെ ചാലക്കുടി ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ചാലക്കുടി ഷോപ്പില്‍ 65.95 ലക്ഷത്തിന്റെ വില്‍പ്പനയുണ്ടായി.
നെടുമ്പാശേരിയാണ് രണ്ടാമത്. 59.12 ലക്ഷത്തിന്റ മദ്യവില്‍പ്പനയാണ് നടന്നത്. ഇരിങ്ങാലക്കുട 58.28 ലക്ഷം, തിരുവമ്പാടി 57.30 ലക്ഷം, കോതമംഗലം 56.68 ലക്ഷം എന്നിങ്ങനെയാണു മദ്യവില്‍പനയുടെ കണക്ക്.
കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടിയുടെ വില്‍പ്പന ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 13.28 കോടിയുടെ വര്‍ധനവുണ്ടായി.
സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി മുതൽ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്. മദ്യത്തിന് അധിക സെസ് ഏർപ്പെടുത്തിയതും വരുമാനം ഉയരാൻ കാരണമായി.