തിരുവനന്തപുരം: ഡോക്ടർമാരുടെ അനാസ്ഥക്ക് ഇരയായി ഇരുപത്തി നാലുകാരി. പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഡോക്ടർ ഉപയോഗിച്ച തുണി വയറിൽ ചേർത്ത് തുന്നിയത്.
എട്ട് മാസങ്ങളോളം യുവതി കഷ്ടതകൾ അനുഭവിച്ചു, സംഭവത്തിൽ പോലീസ് കേസെടുത്തു. നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) ശസ്ത്രക്രിയക്ക് ശേഷം നിരന്തരം വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് എന്നിവയുമായി നരകിച്ചത്.
എസ്എടിയിൽ നടത്തിയ പരിശോധനയിലാണ് ഓപ്പറേഷൻ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന കോട്ടൺ പഞ്ഞി ഗർഭപാത്രത്തിൽ വച്ച് തുന്നിയെന്ന് കണ്ടെത്തിയത്.
തുടർന്ന് മണിക്കൂറുകൾ നീണ്ട ഓപ്പറേഷനും 20 ദിവസത്തെ ആശുപത്രി വാസവും കഴിഞ്ഞാണ് യുവതിക്ക് വീട്ടിലേക്ക് മടങ്ങാനായത്.