കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായെത്തുമെന്ന് ഭീഷണി.
ഇന്നലെ ലഭിച്ച അതേ ഇമെയിൽ വിലാസത്തിൽ നിന്നുമാണ് ഇന്നും സന്ദേശം വന്നിരിയ്ക്കുന്നത്. പത്ത് ബിറ്റ് കോയിൻ അയക്കണമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്.
ഭീഷണി സന്ദേശം എത്തിയതോടെ അന്വേഷണം ഊർജിതമാക്കി. പരിശോധന ശക്തമാക്കുകയും ചെയ്തു.