ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട സംരംഭക വർഷം പദ്ധതിയുടെ രണ്ടാമത്തെ പതിപ്പിന് ഇന്നു തുടക്കം കുറിച്ചു. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും മൂന്നു ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാനുമാണ് സംരംഭക വർഷം 2.0 ലക്ഷ്യമിട്ടിരിക്കുന്നത്. അതോടൊപ്പം, സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 എംഎസ്എംഇകളെ നാലു വർഷത്തിനുള്ളിൽ 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളായി ഉയർത്തുവാൻ ആരംഭിക്കുന്ന ‘മിഷൻ 1000’ പദ്ധതി, എംഎസ്‌എംഇ സുസ്ഥിരത പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി.
ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിൽ സംരംഭകവർഷം പദ്ധതി തുടങ്ങിയത്. എന്നാൽ വെറും വെറും എട്ട് മാസംകൊണ്ടുതന്നെ ആ ലക്ഷ്യം കൈവരിക്കാൻ സാധിച്ച പദ്ധതിയിലൂടെ 1,39,000 സംരംഭങ്ങളാണ് ആരംഭിച്ചത്. 3 ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഇതുവഴിയുണ്ടായി. ഇതിനു ലഭിച്ച വലിയ സ്വീകാര്യതയില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് സംരംഭക വര്‍ഷം 2.0 പദ്ധതി നടപ്പാക്കുന്നത്.
മാറുന്ന കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുതകുന്ന വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് ഒരുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിനായാണ് പുതിയ വ്യവസായനയം ആവിഷ്കരിച്ചത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കുതകുന്ന അന്തരീക്ഷം ഇവിടെയില്ലെന്നുമുള്ള വ്യാജപ്രചാരണങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ഇന്ന് ആരംഭിച്ച പദ്ധതികൾ. കേരളത്തിന്റെ വികസനത്തിനു ഇവ നിശ്ചയമായും ഊർജ്ജം പകരുമെന്നും മുഖ്യമന്ത്രി പിണറായി.