ഭക്ഷണത്തിൽ മാത്രമല്ല, സൗന്ദര്യ രംഗത്തും ഒരുപോലെ ഉപയോഗമുള്ള ഒന്നാണ് മഞ്ഞൾ.
മഞ്ഞൾ ദിനവും അരച്ച്, പാലും ചേർത്ത് മുഖത്ത് ഇടുന്നത് മുഖകാന്തി വർധിപ്പിക്കും, മുഖത്തെ പാടുകൾ പോകാനും സഹായിക്കും.
പച്ച മഞ്ഞളരച്ച് തൈരും ചേർത്ത് മുഖത്തിടുന്നതും വളര നല്ലതാണ്. വെയിലേറ്റ് ഉണ്ടായ കരുവാളിപ്പ് മാറാൻ ഇത് ഉപയോഗിക്കാം.
അത്ഭുത ഗുണങ്ങളുള്ള മഞ്ഞൾ ആഹാരത്തിൽ മാത്രമാക്കാതെ, ഇത്തരത്തിൽ സൗന്ദര്യത്തിന് കൂടെ ചേർക്കാവുന്നതാണ്.