ആലപ്പുഴ: ആലപ്പുഴ സി.ജെ.എം കോടതിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ്.ജയപ്രകാശാണ് മരിച്ചത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ജയപ്രകാശിനെ രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജയപ്രകാശ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.