തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക. സംസ്ഥാനത്തെ 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു.