കോഴിക്കോട്: കോഴിക്കോട് ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ചു. ഓമശ്ശേരി- താമരശ്ശേരി റോഡില്‍ മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന സബ്ഹാന്‍ എന്ന ഫര്‍ണിച്ചര്‍ ഷോപ്പിനാണ് തീപിടിച്ചത്. കടയുടെ താഴത്തെ നിലയിലെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ കത്തിനശിച്ചു.
ഇന്നു ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. മുക്കത്ത് നിന്നും അഗ്‌നിശമനസേനയുടെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.