വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് തിരിച്ചറിയുക; കെ സുധാകരന്‍

ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കര്‍ണാടക മന്ത്രിസഭയിലെ പ്രമുഖനും  നടക്കാന്‍ പോകുന്ന കര്‍ണാടക നിയമസഭാ  തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ ബിജെപി നേതാവ് പറഞ്ഞത്. തല്ലിയിട്ട് വരുന്നവരെ സംരക്ഷിക്കാം എന്ന ഉറപ്പും ബിജെപി നേതൃത്വം  നല്‍കിയിട്ടുണ്ട്. 

ഈ പാര്‍ട്ടിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികള്‍ കേരളത്തിലുമുണ്ട്. വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

Latest News