പെരുമ്പാവൂര്‍: ഭാര്യയോട് ഫോണില്‍ സംസാരിക്കവെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷ് (മനു 35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9നായിരുന്നു സംഭവം.
ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു യുവാവ്. പെട്ടന്ന് ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്.
ആലുവ – കോതമംഗലം റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ: കവിത, മകള്‍ ആയില്യ.