ഉഷ്ണം കൊണ്ട് വലയുകയാണ് ജനങ്ങൾ. ചൂടിൽ പുറത്ത് പണിയെടുക്കുന്നവർ ആണങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് പറയുകയും വേണ്ട.
കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഒരുപോലെ കുടിക്കാൻ പറ്റിയ വെള്ളമാണ് തുളസി വെള്ളം. ഇത് കുടിക്കുന്നത് ശരീരത്തെ ക്ഷീണം അകറ്റി ഊർജ്വസ്വലമാക്കുന്നു.
മൺകലത്തിൽ വെള്ളം ഒഴിച്ച് വച്ച് ഒരുപിടി തുളസിയില കഴുകി വൃത്തിയാക്കി ഇട്ടാൽ മതി. കുറച്ച് നേരത്തിന് ശേഷം മുതൽ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
തുളസിയില ഇട്ട് വെള്ളം ഉണ്ടാക്കുമ്പോൾ അത് തിളപ്പിക്കണ്ട ആവശ്യമില്ല. ശുദ്ധമായ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ തുളസിയില ഇട്ടു വച്ചിരുന്നാൽ മതി.
ഈ വേനൽ കാലത്ത് കടും കളറുകൾ ചേർത്ത കടകളിലെ പാനീയം കുടിക്കുന്നത് ഒഴിവാക്കി ഇത്തരം ലളിതമായ രീതിയിലൂടെ കുടിവെള്ളം തയ്യാറാക്കി എടുക്കാൻ കഴിയും.