കോഴിക്കോട് എലത്തൂരിൽ വെച്ച് ട്രെയിനിൽ തീയിട്ടതിനെ തുടർന്ന് വീണുമരിച്ച മട്ടന്നൂർ പാലോട്ട് പള്ളി സ്വദേശി മണിക്കോത്ത് റഹ്മത്തിന്റെയും
മട്ടന്നൂർ കൊടോളിപ്രം സ്വദേശി കെ പി നൗഫീക്കിന്റെയും വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി.
സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി.
അപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്.