മുതിർന്ന കോൺഗ്രസ് നേതാവ് ആൻ്റണിയുടെ മകൻ അനിൽ ബിജെപിയിൽ ചേർന്നതിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ.
ഒരണ സമരത്തിൽ തുടങ്ങി കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം വരെ പടർന്നു പന്തലിച്ച, ആദർശ രാഷ്ട്രീയത്തിൻ്റെ ഏക അപ്പൊസ്തലൻ അറക്കപറമ്പിൽ കുര്യൻ ആൻ്റണിയുടെ സീമന്ത പുത്രൻ അനിൽ കെ ആൻ്റണി കോൺഗ്രസ് രാഷ്ട്രീയമുപേക്ഷിച്ചു ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.
അതും യൂദാസ് കർത്താവിനെ ഒറ്റുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം. പിതാവേ ഇവൻ ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം; ഇവനോട് പൊറുക്കരുതേയെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.