ആലപ്പുഴ: ആലപ്പുഴ ചേർത്തല താലൂക്ക് ആശുപത്രിയിൽ പേ വാക്സിനെടുത്ത 14 വയസുകാരന്റെ ശരീരം തളർന്നു.
ചേർത്തല കരുവ സ്വദേശികളായ പ്രദീപ് കുമാറിന്റെയും അനിതയുടെയും ഏക മകനായ ഒൻപതാം ക്ലാസ് വിദ്യാർഥി കാർത്തിക്കിനാണ് ദുരനുഭവം ഉണ്ടായത്.
രണ്ടാം ഡോസ് മുതലാണ് കുട്ടിയിൽ ശാരീരിക അസ്വസ്ഥതകൾ കണ്ട് തുടങ്ങിയതെന്നും വാക്സിൻ പ്രശ്നമുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടർമാർ അവഗണിച്ചു എന്നാണ് പരാതി.
ലക്ഷണങ്ങൾ കണ്ടിട്ടും അടുത്ത ഡോസുകളും നൽകി, ചോദിച്ചപ്പോൾ കുട്ടിയുടെ പേടി കൊണ്ടാണെന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും മാതാപിതാക്കൾ പറഞ്ഞു.