ചെറുപ്പക്കാരിലും വലിയവരിലും ഒന്നുപോലെ കാണപ്പെടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ.
ഇതുമൂലം മാനസികമായി പോലും വിഷമിക്കുന്ന ധാരാളം പേരുണ്ട്. എന്നാൽ ഏതെങ്കിലും അസുഖത്തിന്റെ ഭാഗമായല്ലാതെ വരുന്ന മുടികൊഴിച്ചിലുകളെ ഇല്ലാതാക്കാൻ കഴിയും.
നെല്ലിക്ക മുടിയുടെ വളർച്ചയെ സഹായിക്കുന്നു. നെല്ലിക്ക ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി കരുത്തുറ്റതാക്കാൻ സഹായിക്കും.
ശിരോ ചർമ്മത്തിന്റെ ആരോഗ്യത്തിനും മുടി കൂടുതല്ട കരുത്തോടെ വളരുന്നതിനും നെല്ലിക്ക പതിവായി കഴിക്കാമെന്ന് വിദഗ്ദർ പറയുന്നു.
നെല്ലിക്ക ജ്യൂസ്, നെല്ലിക്ക ചമ്മന്തി, എന്നിങ്ങനെ നെല്ലിക്ക കഴിക്കാത്ത കുട്ടികളെ പോലും കഴിപ്പിക്കാൻ പലവിധ രീതികൾ പരീക്ഷിക്കുകയും ആകാം.