ഒട്ടുമിക്ക എല്ലാവരുടെയും ഇഷ്ടപ്പെട്ട പഴമാണ് മുന്തിരി. പഴമായും ജ്യൂസായുമെല്ലാം മുന്തിരി കഴിക്കാം.
പോളിഫെനോൽ എന്ന ഘടകം മുന്തിരിയിൽ സമൃദ്ധമായുണ്ട്. മുന്തിരി കഴിക്കുന്നത് ക്യാൻസറിൽ നിന്ന് രക്ഷ നേടാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
കൂടാതെ ക്യുവർസെറ്റിൻ എന്ന ഘടകം കോളസ്ട്രോൾ കുറക്കുമ്പോൾ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്ത സമ്മർദം നിയന്ത്രിക്കാനും മുന്തിരി ധാരാളം കഴിക്കാവുന്നതാണ്.
















