നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’സോംഗ് ടീസര്‍ പുറത്തിറങ്ങി. മാപ്പിള രാമായണത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം വിഷ്ണു ശിവശങ്കര്‍.
റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന ചിത്രം പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം വിഷ്ണു ശിവശങ്കര്‍, ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍, കലാസംവിധാനം ഇന്ദുലാല്‍ കവീട്, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സഹസംവിധാനം വിശാല്‍ വിശ്വനാഥന്‍, നിര്‍മ്മാണ നിയന്ത്രണം രാജീവ് പിള്ളത്ത്, വിഎഫ്എക്‌സ് റീല്‍മോസ്റ്റ് സ്റ്റുഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആഷിഫ് അലി, പരസ്യകല ബൈജു ബാലകൃഷ്ണന്‍.
















