പുതിയതായി മാതാപിതാക്കളാകാൻ തയ്യാറെടുക്കുന്നവരുടെ ഗർഭകാലത്തും അച്ഛനമ്മമാരുടെ രക്ഷാകർതൃ യാത്രയിലും ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ ശക്തിയും മനുഷ്യവൈദഗ്ധ്യവും സംയോജിപ്പിച്ച് സമാനതകളില്ലാത്ത സമ്പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്യുന്ന അത്യാധുനിക സംവിധാനമായ ‘കഡിൽ’, മുൻ നിര ടെക്നോളജി കമ്പനി ടോട്ടോ അവതരിപ്പിക്കുന്നു. ഓരോമേഖലയിലെയും പ്രഗൽഭരടങ്ങിയ ടീമിൽ നിന്നും മാതാപിതാക്കൾക്ക്കുട്ടികളെ കുറ്റമറ്റ രീതിയിൽ പരിപാലിച്ച് വളർത്തുന്നതിന് സൗകര്യപ്രദവുംവിശ്വസനീയവുമായ വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങളും സഹായവും വാട്സ്ആപ്പിലൂടെ ലഭ്യമാക്കുന്ന നൂതന സംവിധാനമാണിത്.
ഗർഭധാരണം, ശിശുസംരക്ഷണം, മുലയൂട്ടൽ, പ്രസവാനന്തരവിഷാദം(Post Partum Depression), ശാരീരികപരിവർത്തനം, കുട്ടികളുടെവളർച്ചയുടെ ഘട്ടങ്ങൾ, വളർച്ചയുടെ കാലതാമസം, പെരുമാറ്റപ്രശ്നങ്ങൾ, പഠനവിഷമതകൾ, ഭക്ഷണവുംപോഷഹാകാരവും, കുട്ടികളുടെവൈകാരിക പ്രശ്നങ്ങൾ മുതലായവയിൽ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. എന്നാൽ ഇത്തരംവിഷയങ്ങളിൽ വിശ്വസനീയമായ ഉപദേശങ്ങൾ ലഭിക്കുന്നതിന് നിലവിൽ സൗകര്യങ്ങൾ വളരെകുറവാണ്.
ഏറ്റവും പുതിയ സ്ഥിതിവിവരകണക്കുകൾ പ്രകാരം 80 ശതമാനംമാതാപിതാക്കളും വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് രക്ഷാകർതൃയാത്ര ആരംഭിക്കുന്നതെന്നും 72% അമ്മമാർക്കും പ്രസവാനന്തരം ആവശ്യമായ പിന്തുണയുടെ അഭാവമുണ്ടെന്നും വിലയിരുത്തപ്പെടുന്നു. പ്രസവത്തിന്മുമ്പും ശേഷവും മാതാപിതാക്കളും കുട്ടികളും നേരിടുന്ന നിരവധിപ്രതിസന്ധികളുടെ ശരിയായ ഉത്തരമാണ് കഡിൽ.
”ജനനി” (Janani)യെന്ന് വിളിക്കുന്ന AI സംവിധാനത്തോട് മാതാപിതാക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ആശങ്കകൾ പങ്കുവയ്ക്കുവാനും സൗകര്യമുണ്ട്. ഓരോരുത്തരുടെയും ആവശ്യങ്ങൾ മനസ്സിലാക്കാനും ആവശ്യകതയ്ക്കും സാഹചര്യങ്ങൾക്കും അനുസൃതമായി ശുപാർശകളും ദീർഘദൃഷ്ടിയോടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകാനുംഇത് പ്രാപ്തമാണ്.
“പ്രസവവേദന എങ്ങനെ കൈകാര്യം ചെയ്യാം? ഓരോ ദിവസവും കുട്ടിക്ക് എന്ത് ഭക്ഷണമാണ് തയ്യാറാക്കേണ്ടത്? ഡെലിവറിക്ക് ശേഷം സംഭവിക്കാവുന്ന ശാരീരികമാറ്റങ്ങൾക്ക് അനുസൃതമായഭക്ഷണ ക്രമീകരണ പ്ലാനുകൾ? തുടങ്ങിഎല്ലാവിധ പാരന്റിങ് ചോദ്യങ്ങൾക്കും കഡിൽ ഉടനടി മറുപടി നൽകും. 150ൽ പരം ഡോക്ടർമാരും വിദഗ്ദ്ധരും, എ ഐ, വിദഗ്ദ്ധപഠനങ്ങളുടെ ചെറു വീഡിയോകൾ എന്നിവയുടെ സംഗമകേന്ദ്രമാണ് കഡിൽ”, എന്ന് കമ്പനി സി ഇ. ഒ ജോഫിൻ ജോസഫ് പറഞ്ഞു.
“സേവനങ്ങൾക്ക് +917907002454 എന്ന വാട്സ്ആപ്പ് നമ്പറിൽ എളുപ്പം ആക്സസ് ചെയ്യാൻ കഴിയും. മികച്ചമാതാപിതാക്കളെ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ഒരു രക്ഷാകർതൃ കമ്പനിയാണ്ടോട്ടോ.പേരൻറിംഗിൽ ആവശ്യമായ പിന്തുണയും അവബോധവും അറിവും നൽകി മാതാപിതാക്കളെ സഹായിക്കാൻ ഡോക്ടർമാരുമായും രക്ഷാകർതൃവിദഗ്ധരുമായും മറ്റു പ്രൊഫെഷനലുകളുമായും പങ്കാളിത്തത്തിൽ പ്രവർത്തിക്കുകയാണ്ടോട്ടോപേരൻറ്സ് ആപ്പെന്നും അദ്ദേഹം അറിയിച്ചു.
സൗജന്യസേവനങ്ങൾക്ക് cuddleparent.com/ai സന്ദർശിക്കുക. അല്ലെങ്കിൽ +917907002454 എന്നവാട്സ്ആപ്പ്നമ്പറിലേക്ക് ഒരു ‘ഹായ്’ അയയ്ക്കുക.